Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓണക്കാലത്ത് സഹകരണ മേഖലയിൽ നടന്നത് 312 കോടി രൂപയുടെ വിൽപ്പന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓണക്കാലത്ത് സഹകരണ മേഖലയിൽ റെക്കോർഡ് വില്പന. 312 കോടി രൂപയുടെ വിൽപ്പന നേട്ടം. കൺസ്യൂമർഫെഡിന് ലഭിച്ചത് 187 കോടി രൂപ. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ 750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ ഓണവിപണികളിലൂടെ 125 രൂപയുടെ വില്പനയും നടന്നു. കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണവിപണിയുടെ 187 കോടി രൂപയുടെ വില്പനയും നടത്തി.

ഇങ്ങനെ 312 കോടി രൂപയുടെ വില്പന നടന്നു. ഓണ ചന്തകളിലൂടെ വിൽപ്പന നടത്തിയത് 339 രൂപയ്ക്ക് 15 ലക്ഷം ലിറ്റർ വെളിച്ചെണ്ണ. കൺസ്യൂമർഫെഡിൽ ഓണക്കാലത്ത് 110 കോടി രൂപയുടെ മദ്യ വില്പനയും നടന്നു. ഉത്രാടം വരെയുള്ള കണക്കാണിത്. ഓഗസ്റ്റ് മാസം ആകെ 250 കോടിയുടെ മദ്യ വിൽപ്പന നടന്നു. 3 ബിയർ യൂണിറ്റ് ഉൾപ്പെടെ 49 വിദേശമദ്യ ഷോപ്പുകളിലൂടെ ആയിരുന്നു വിൽപ്പന.

മിൽമ, റെയ്ഡ്‌കോ, ദിനേശ് തുടങ്ങി സഹകരണ സ്ഥാപനങ്ങളുടെ വിപണി ലഭ്യമാക്കാൻ കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾവഴി കഴിഞ്ഞു. സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ച്‌ ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ പച്ചക്കറി ചന്തകൾ ഒരുക്കി. 9536.28 ടൺ അരി, 1139 ടൺ പഞ്ചസാര, 800 ടൺ ചെറുപയർ, 875 ടൺ ഉഴുന്ന്, 822 ടൺ കടല, 593 ടൺ വൻപയർ, 748 ടൺ തുവര, 604 ടൺ മുളക്, 357 ടൺ മല്ലി എന്നിവ ഓണക്കാല വിപണിയിലൂടെ വിൽപ്പന നടന്നതായി കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചു.

Greeshma Celine Benny

Advertisement
WhiteswanTV Footer