മൂന്ന് വമ്പന്‍ സിനിമകളുടെ അന്നൗസ്മെന്റോടു കൂടെ ലോഞ്ച് ചെയ്ത ആക്ടര്‍ രവി മോഹന്റെ പ്രൊഡക്ഷന്‍ ഹൌസ്, രവി മോഹന്‍ സ്റ്റുഡിയോസ് കഴിഞ്ഞ മാസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അന്ന് തന്നെ താന്‍ ആദ്യമായി ഡയറക്ടര്‍ ആവാന്‍ പോവുന്നു എന്ന വാര്‍ത്തയും അദ്ദേഹം അറിയിച്ചിരുന്നു. രവി മോഹന്‍ സംവിധായകന്‍ ആയി തുടക്കം കുറിക്കുന്നത് യോഗി ബാബുവിനെ നായകനാക്കി ഉള്ള ‘ആന്‍ ഓര്‍ഡിനറി മാന്‍’ എന്ന ചിത്രത്തിലൂടെ ആണ്.
പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ച് ഇവന്റില്‍ അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനും കൂടി ആയ മോഹന്‍ രാജ, ആക്ടര്‍ ശിവകാര്‍ത്തികേയന്‍, ആക്ടര്‍ കാര്‍ത്തി, ഡോ. ശിവരാജ്കുമാര്‍, ജെനീലിയ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
‘കോമാളി’ സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ തന്റെ ആദ്യ സിനിമയിലെ നായകന്‍ ആയി തന്നെ ക്ഷണിക്കുമെന്ന് രവി മോഹന്‍ പറഞ്ഞിരുന്നതായി യോഗി ബാബു ഈ സന്തോഷ വേളയില്‍ പങ്കുവെച്ചിരുന്നു, രവി മോഹന്‍ ആഗ്രഹം നിറവേറി കണ്ടതില്‍ തന്റെ സന്തോഷം അറിയിക്കാനും യോഗി ബാബു മറന്നില്ല.
രവി മോഹന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 10 നു തന്നെ അദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭത്തിന്റെ പ്രെമോ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും കാസറ്റ് മെംബേര്‍സ്‌നേയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരും.
ഛായാഗ്രഹണം: ജെയ് ചറോല,സംഗീതം: ഹൈഡ്രോ,എഡിറ്റിംഗ് : പ്രദീപ് ഇ രാഘവ്






