Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

5000 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കോടിയുടെ സ്‌കോളര്‍ഷിപ്പ്,’ഒരു പഞ്ചായത്തില്‍ ഒരു സിവില്‍ സര്‍വെന്റ്’ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ഡോ. സോജന്‍ വി അവറാച്ചന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: ഇന്ത്യന്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ കീഴിലുള്ള അനന്ത ഐഎഎസ് അക്കാഡമി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് ആരംഭിക്കുന്ന ”ഒരു പഞ്ചായത്തില്‍ ഒരു സിവില്‍ സര്‍വെന്റ് (IAS,IPS) ” എന്ന പദ്ധതിക്ക് പൂര്‍ണപിന്തുണയുമായി ചെയര്‍മാന്‍ ഡോ. സോജന്‍ വി അവറാച്ചന്‍. 5000 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കോടിയുടെ സ്‌കോളര്‍ഷിപ്പാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആദ്യമാണ് ഒരു ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വെന്റ് പരീക്ഷയ്ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നത്.

അതിനുള്ള അവസരം ഒരുക്കുന്നതില്‍ ഐസിസിഎസ്എല്ലിന് അഭിമാനമുണ്ട്. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം സ്വപ്നമായി കൊണ്ടു നടന്നിട്ടും സാമ്പത്തികമടക്കമുള്ള വിഷയങ്ങളില്‍ പിന്നോട്ട് പോയ വിദ്യാര്‍ത്ഥികളുടെ കരംപിടിച്ച് മുന്നോട്ട് നയിക്കുകയാണ് പദ്ധതികൊണ്ട് ഉദേശിക്കുന്നത്. തൃശൂരില്‍ നിന്നും കൂടുതല്‍ സിവില്‍ സര്‍വെന്റിനെ സൃഷ്ടിക്കുക ഇന്ത്യന്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സ്വപ്നമാണ്. അതിനായി ഈ പദ്ധതിക്ക് എല്ലാവിധ പിന്തുണയും സൊസൈറ്റി നല്‍കുമെന്നും സോജന്‍ വി അവറാച്ചന്‍ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix