കൊച്ചി ∙ നടി റിനി ആൻ ജോർജ് നൽകിയ സൈബർ ആക്രമണ പരാതിയിൽ ആലുവ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ് ചാനലുകൾ എന്നിവരാണ് കേസിൽ പ്രതികൾ.
മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നേരിട്ട് നൽകിയ പരാതിയെയാണ് ആലുവ സൈബർ പൊലീസിന് കൈമാറിയത്. കൂടാതെ, എറണാകുളം റൂറൽ എസ്പിക്കും മുനമ്പം ഡിവൈഎസ്പിക്കും റിനി പരാതി നൽകിയിരുന്നു.
യുവ നേതാവിനെതിരായ ആരോപണത്തെ തുടർന്നാണ് നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.




