Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനനായകൻ’ പക്കാ ഫെയർവെൽ പടമായിരിക്കും; വെളിപ്പെടുത്തി എച്ച്. വിനോദ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുൻപ് വിജയ്‌യുടെതായ് പുറത്തിറങ്ങുന്ന അവസാന ചിത്രമാണ് ‘ജനനായകൻ’. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ എച്ച്. വിനോദ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജനനായകൻ വിജയ്‌യുടെ പക്കാ ഫെയർവെൽ സിനിമയായിരിക്കുമെന്നും, ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ച് വന്നോളൂവെന്നും സിനിമയൊരു കംപ്ലീറ്റ് മീൽസ് ആയിരിക്കുമെന്നുമാണ് എച്ച്. വിനോദ് പറഞ്ഞത്.

അതേസമയം, അടുത്ത വർഷം ജനുവരി ഒൻപതിനാണ് ജനനായകൻ പുറത്തിറങ്ങുന്നത്. ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയാണ് ചിത്രമൊരുങ്ങുന്നത്. ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന സിനിമയായതിനാൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ഉള്ളത്.

Advertisement
WhiteswanTV Footer