Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ (22/09/2025) കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്നും 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന മഴയാണ് ‘ശക്തമായ മഴ’ എന്ന് തിരിച്ചറിയപ്പെടുന്നത്.

ഇതിനൊപ്പം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായും കടൽാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ INCOIS മുന്നറിയിപ്പ് നൽകി.

കേരള തീരത്ത് 22 സെപ്റ്റംബർ രാത്രി 8.30 മുതൽ 24 സെപ്റ്റംബർ ഉച്ചയ്ക്ക് 2.30 വരെ
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 22 സെപ്റ്റംബർ വൈകിട്ട് 5.30 മുതൽ 24 സെപ്റ്റംബർ രാവിലെ 11.30 വരെയും 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിലൂടെ കടൽാക്രമണം സാധ്യതപ്പെട്ടിരിക്കുന്നതായും INCOIS അറിയിച്ചു.

തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ആവശ്യമായ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. മൽസ്യബന്ധനത്തിനായി കടലിൽ പോകുന്നത് ഒഴിവാക്കണം, തീരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ കരുതലെടുക്കണം, പോലുള്ള മുന്നറിയിപ്പുകളും പ്രസക്തമാണ്.

Recent News

Advertisement
WhiteswanTV Footer