Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പേട്രിയറ്റി’ലെ ലാലേട്ടന്റെ ലുക്ക് വൈറൽ; ലൊക്കേഷൻ സ്റ്റിൽ ഏറ്റെടുത്ത് ആരാധകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘പേട്രിയറ്റ്’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള ഒരു സ്റ്റിൽ ആണ് വൈറലാകുന്നത്.

ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ എന്ന് തോന്നിക്കുന്ന ചിത്രത്തിൽ മുഖം പാതി മറച്ച തരത്തിലാണ് മോഹൻലാൽ ഉള്ളത്. എന്നാൽ ഇത് എ ഐ ആണെന്നും ഇത്തരത്തിൽ സിനിമയിൽ നിന്ന് ഒരു ചിത്രവും ലീക്ക് ആയിട്ടില്ല എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. അതേസമയം, കുഞ്ചാക്കോ ബോബൻ മോഹൻലാലിനൊപ്പം പങ്കുവെച്ച ചിത്രത്തിൽ ലീക്ക് ആയ ചിത്രത്തിലെ അതേ വേഷത്തിലാണ് ലാലേട്ടൻ ഉള്ളത് എന്നതും സംശയങ്ങൾക്ക് ബലം കൂട്ടുന്നുണ്ട്.

ചിത്രത്തിന്റെ ടീസർ കട്ട് കഴിഞ്ഞെന്നും ഒക്ടോബർ ആദ്യ വാരത്തിൽ സിനിമയുടെ ടീസർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. യുകെയിലും കേരളത്തിലുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങൾ ഇനി ചിത്രീകരിക്കാനുള്ളത്. മോഹൻലാലിന് ഇനി 20 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്.

Recent News

Advertisement
WhiteswanTV Footer