ചെന്നൈ: സംവിധായകനും നടനുമായ ധനുഷ് രചനയും സംവിധാനവും നിർവഹിച്ച് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ ‘ഇഡ്ലി കടൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. ‘തിരുച്ചിരമ്പലം’ എന്ന സൂപ്പർഹിറ്റിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്, അതുകൊണ്ടുതന്നെ സിനിമയ്ക്കായി ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉയരുന്നത്.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. നിത്യ മേനൻ നായികയാകുന്ന സിനിമയിൽ ശാലിനി പാണ്ഡേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ സംഗീതം ജി.വി പ്രകാശ് കുമാർ കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിംഗ് പ്രസന്ന ജി കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി, ആക്ഷൻ പി.സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ് ഭാസ്കർ, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പർവൈസർ പ്രവീൺ ഡി, മേക്ക്അപ്പ് ബി രാജ്, സ്റ്റിൽ ഫോട്ടോഗ്രഫി തേനി മുരുകൻ, പബ്ലിസിറ്റി ഡിസൈൻ കപിലൻ, പിആർഒ റിയാസ് കെ അഹമ്മദ് തുടങ്ങിയവരാണ് മറ്റ് സാങ്കേതിക ചുമതലകൾ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ സംഗീതം ജി.വി പ്രകാശ് കുമാർ കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിംഗ് പ്രസന്ന ജി കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി, ആക്ഷൻ പി.സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ് ഭാസ്കർ, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പർവൈസർ പ്രവീൺ ഡി, മേക്ക്അപ്പ് ബി രാജ്, സ്റ്റിൽ ഫോട്ടോഗ്രഫി തേനി മുരുകൻ, പബ്ലിസിറ്റി ഡിസൈൻ കപിലൻ, പിആർഒ റിയാസ് കെ അഹമ്മദ് തുടങ്ങിയവരാണ് മറ്റ് സാങ്കേതിക ചുമതലകൾ ഏറ്റെടുത്തിരിക്കുന്നത്.






