Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കം; 11-ാം നാൾ വിജയദശമി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശ്രീവിദ്യാരമ്പത്തിന്റെയും ആത്മീയതയുടെ ഉത്സവമായ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്തും സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും തുടക്കം.
ഇത്തവണ വിജയദശമി ആചരിക്കുന്നത് ഒക്ടോബർ 2ന് ആണ്. മഹാനവമി ഒക്ടോബർ 1-നാണ്. പുസ്തകപൂജയും ആയുധപൂജയും നാല് ദിവസങ്ങളായി ആചരിക്കപ്പെടും. പൂജവയ്പ് നടക്കുന്നത് സെപ്റ്റംബർ 29-ന് ആണ്.

അസ്തമയ സമയത്ത് അഷ്ടമി തിഥി എത്തുന്ന ദിവസമാണ് പൂജവയ്പിന് അനുയോജ്യം എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.വിദ്യാരംഭം, പൂജയെടുപ്പ് എന്നിവ ദശമി തിഥി ഉദയം മുതൽ ആറ് നാഴിക എങ്കിലും ഉൾപ്പെടുന്ന ദിവസമായ ഒക്ടോബർ 2-നാണ് ആചരിക്കുക. നവമി തിഥി രണ്ട് ദിവസങ്ങളിലായി വരുന്നതിനാലാണ് ഇത്തവണ പൂജയെടുപ്പ് നാലാം ദിവസത്തേക്ക് നീളുന്നത്.കൊല്ലൂർ മൂകാംബികാ ക്ഷേത്രം, തിരുവഞ്ചൂർ മഹാദേവക്ഷേത്രം, തിരുവനന്തപുരത്തെ വിദ്യാരംഭകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പലയിടങ്ങളിലും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു.തിരുവനന്തപുരത്ത്, നവരാത്രി വിഗ്രഹങ്ങൾക്ക് സമര്‍പ്പിതമായ ആഘോഷപരിപാടികളും ചടങ്ങുകളും ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. എന്നാൽ സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളിൽ നാളെയാണ് ഉത്സവത്തിന്റേതായി ഔദ്യോഗിക തുടക്കം നടക്കുക.

Recent News

Advertisement
WhiteswanTV Footer