കണ്ണൂർ: കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശിയായ സിപിഎം പ്രവർത്തകൻ ജ്യോതിരാജ് (43) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി . ആത്മഹ്യത എന്നതാണ് പ്രാഥമിക നിഗമനം
ജ്യോതിരാജ് 2009-ൽ രാഷ്ട്രീയ അക്രമത്തിൽ പരുക്കേറ്റിരുന്നു . ബിജെപി പ്രവർത്തകർ അതിക്രൂരമായി ആക്രമിച്ചപ്പോൾ അദ്ദേഹത്തിന് രണ്ട് കാലിലും ഗുരുതുകാരമായി പരിക്കേറ്റിരുന്നു. ശാരീരികാവസ്ഥ മോശമായതുകൊണ്ടുതന്നെ വീട്ടിൽ തന്നെ തുടരുകയായിരുന്നു. മൃതശരീരം പൊലീസ് കസ്റ്റഡിയിൽ എടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അയച്ചിരിക്കുകയാണ്.






