സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പിടി തരാതെ സ്വർണ്ണ വില; ഉച്ചയ്ക്കുശേഷം വീണ്ടും വിലയിൽ വർധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. രാവിലെ 320 രൂപയും ഉച്ചയ്ക്ക് 360 രൂപയുമാണ് വർദ്ധിച്ചത്. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും.

ഇന്ന് മാത്രം 680 രൂപയാണ് പവന് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 3700 ഡോളറും കടന്ന് 3,718 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 3694 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വർണ്ണവില. രൂപയുടെ വിനിമയ നിരക്ക് 85.17 ആയിരുന്നു. അതനുസരിച്ച് ​ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82,560 രൂപയിലും എത്തി. ഉച്ചയ്ക്കുശേഷം, രൂപയുടെ വിനിമയ നിരക്ക് 88.19 ആയപ്പോൾ വിലവർധന ഉണ്ടായതിനെ അടിസ്ഥാനത്തിൽ 45 രൂപ ഗ്രാമിനും പവന് 360 രൂപയും വർദ്ധിച്ചു.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം ഗ്രാമിന് പന്ത്രണ്ടായിരം രൂപയിലേക്ക് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇന്ന് ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10365 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8520 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6630 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4290 രൂപയാണ്.കൂടാതെ വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്ന് ഒറ്റയാടിക്ക് 5 രൂപയാണ് ​ഗ്രാമിന് വർദ്ധിച്ചത്. ഇന്നത്തെ വിപണിവില 140 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 140 ലേക്കെത്തുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.