Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി എസ് രശ്മി മെമ്മോറിയൽ യംഗ് ജേണലിസ്റ്റ് അവാര്‍ഡ് ജോ മാത്യുവിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ജനയുഗം ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി എസ് രശ്മിയുടെ ഓർമ്മയ്ക്കായി, പി എസ് രശ്മി സൗഹൃദ കൂട്ടായ്മ യുവ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ പ്രഥമ പി എസ് രശ്മി മെമ്മോറിയൽ യംഗ് ജേർണലിസ്റ്റ് അവാർഡ് പ്രഖ്യാപിച്ചു. പുരസ്കാരത്തിന് മലയാള മനോരമ ഇടുക്കി ബ്യൂറോ റിപ്പോർട്ടർ ജോ മാത്യു അർഹനായി. 2024 നവംബർ 24-ന് പ്രസിദ്ധീകരിച്ച “കുഞ്ഞുമോന്റെ വലിയ ജീവിതം” എന്ന ഹ്യൂമൻ ഇന്ററസ്റ്റഡ് സ്റ്റോറിയാണ്. പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്കാരം 11,111 രൂപയും ഫലകവും ഉൾക്കൊള്ളുന്നവയാണ്.

അവാർഡ് സമർപ്പണവും പി എസ് രശ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രഖ്യാപനവും, രശ്മിയുടെ ജന്മദിനമായ ഒക്ടോബർ 4-ന് തിരുവനന്തപുരം ഭാരത് ഭവൻ ഹാളിൽ നടത്തും. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അവാർഡ് സമർപ്പിക്കും, ട്രസ്റ്റ് പ്രഖ്യാപനവും ഉദ്ഘാടനവും മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും .

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix