Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബിന്ദു കൊലക്കേസ്: ഇടപാടുകാരൻ സെബാസ്റ്റ്യൻ അറസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ട കേസിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സി.എം. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിലവിൽ ജയ്‌നമ്മ കൊലക്കേസിൽ റിമാൻഡിലാണ് സെബാസ്റ്റ്യൻ.

ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന അവകാശവാദമുള്ള ശബ്ദരേഖയാണ് ഇപ്പോഴത്തെ അന്വേഷണത്തിന് പുതിയ വഴിതുറക്കിയത്. ‘സോഡാ’ പൊന്നപ്പൻ എന്ന ദല്ലാളൻ അയൽവാസിയായ ശശികലയോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. നാല് വർഷം മുൻപുള്ള ഈ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചതിനെ തുടർന്നാണ് നടപടി. ശശികലയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു.

ശബ്ദരേഖയിൽ പറയുന്നതുപോലെ, ബിന്ദുവിന്റെ സ്വത്ത് വിൽക്കാൻ വേണ്ടിയാണ് സെബാസ്റ്റ്യനും സുഹൃത്തും ഇയാളെ സമീപിച്ചത്. ബിന്ദുവിന്റെ കൈയിൽ പണമുണ്ടെന്ന് മനസ്സിലായതോടെ ഇരുവരും അവിടത്തെ സ്ഥിരം സന്ദർശകരായി. മദ്യപാനത്തിന് ശേഷം ബിന്ദുവിനെ ലഹരി നൽകിയും പിന്നീട് ശുചിമുറിയിൽ വച്ച് കൊലപ്പെടുത്തിയുമാണ് നീക്കം നടന്നതെന്നാണ് ശബ്ദരേഖയുടെ ഉള്ളടക്കം.
സെബാസ്റ്റ്യൻ ബിന്ദുവിനെ കാണാൻ വന്ന ഒരു ദിവസം, അദ്ദേഹത്തിന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നെന്നും അതിനെക്കുറിച്ച് സോഡാ പൊന്നപ്പൻ ശശികലയോട് പറഞ്ഞതായും ശബ്ദരേഖ വ്യക്തമാക്കുന്നു.

2006 മുതൽ ബിന്ദുവിനെ കാണാതായിരുന്നെങ്കിലും 2017 സെപ്റ്റംബർ 17നാണ് സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിൽ പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവിയിലൂടെയായിരുന്നു പരാതി സമർപ്പിച്ചത്. എന്നാൽ 70 ദിവസങ്ങൾക്ക് ശേഷം, അതായത് 2017 ഡിസംബർ 19നാണ് പ്രഥമ വിവര റിപ്പോർട്ട് (FIR) രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത് ഒത്തുതീർപ്പാക്കാൻ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായും ആരോപണം ഉയർന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix