ബെംഗളൂരു: ശബരിമല തീർത്ഥാടകരുടെയും പടിഞ്ഞാറൻ റൂട്ടിലൂടെയുള്ള യാത്രക്കാരുടെയും സൗകര്യാർത്ഥം ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളി-കൊല്ലം (ബെംഗളൂരു വഴി) വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്മസ് എന്നീ ഉത്സവ സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും ഈ സർവീസ് ഏറെ സഹായകരമാകുമെന്നാണ് അധികൃതരുടെ വിശദീകരണം.സെപ്റ്റംബർ 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ഹുബ്ബള്ളിയിൽ നിന്നും തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നുമാണു സർവീസ്.
ഹാവേരി, ദാവനഗരൈ, ബിരൂർ, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെ ആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.






