കോഴിക്കോട്: സിമന്‍റെ ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍.സംഭവം കോഴിക്കോട് പന്തീരാങ്കാവ് കൊടൽനടക്കാവ് ഈരാട്ടുകുന്നിലാണ് നടന്നത്.പ്രദേശമാകെ രൂക്ഷദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റ് ചാക്കുകളിലാക്കിയ മാലിന്യം തള്ളിയതായി കണ്ടെത്തിയത്.
വിവരം ലഭിച്ചതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പിന്നീട് കുഴി മണ്ണിട്ട് മൂടാനുള്ള നീക്കം നടന്നതോടെ നാട്ടുകാർ ശക്തമായി എതിർപ്പ് രേഖപ്പെടുത്തി.സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.




