തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയര്‍ന്നു. ഒറ്റയടിക്ക് 920 രൂപയുടെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 83,840 രൂപയായി ഉയർന്നു. ഗ്രാമിന്റെ വില 115 രൂപ കൂടി 10,480 രൂപയായി ഉയര്‍ന്നു. ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്കാണിത്. ഇന്നലെ തന്നെ സ്വര്‍ണവില രണ്ട് തവണ 680 രൂപ വീതം വര്‍ധിച്ചിരുന്നു. രാജ്യാന്തര സ്വര്‍ണവില മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കോർഡ് ഇടിവുമാണ് ഈ വൻ വർദ്ധനവിന് കാരണമായി.
സെപ്റ്റംബർ ഒമ്പതിനാണ് സ്വര്‍ണവില ഒരു പവന് 80,000 രൂപ കടന്നത്. ഈ മാസം സെപ്റ്റംബർ ഒന്നിന് സ്വര്‍ണവിലയുടെ ഏറ്റവും കുറഞ്ഞ നിരക്ക് 77,640 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.വെള്ളിവിലയിലും ഇന്ന് റെക്കോർഡ് വർദ്ധനവാണ്. ഗ്രാമിന് 4 രൂപ കൂടി 144 രൂപയായി ഉയർന്നു. സ്വർണവിലയുടെ പടർച്ച വ്യാപാരങ്ങളിലും ഉപഭോക്താക്കളിലും ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുകയാണ്. വിദേശ വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യനീക്കം വൻ സ്വാധീനം ചെലുത്തുന്നു.






