തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രല്‍ പള്ളിയിൽ പട്ടാപ്പകൽ മോഷണം. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പള്ളിയിൽ എത്തിയ യുവാവ് ഏകദേശം 20 മിനിറ്റോളം പരിസരം നിരീക്ഷിച്ച ശേഷം, അൾത്താര മുൻപിലുണ്ടായിരുന്ന മൈക്ക് സ്റ്റാൻഡ് ഉപയോഗിച്ച് മാതാവിൻ്റെ രൂപക്കൂട് തല്ലിത്തകർത്താണ് മോഷണം നടത്തിയത്. 5000 രൂപയും 1000 രൂപയും വിലവരുന്ന രണ്ട് നോട്ട് മാലകളും, കൂടാതെ ഒരു ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കുരിശുമാണ് കവർന്നത്.
വൈകുന്നേരം 6.30 ഓടെ ള്ളിയിലെത്തിയ കപ്യാരൻ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് പള്ളി സെക്രട്ടറിയും അക്കൗണ്ടന്റും ചേർന്ന് പൊലീസിനെ വിവരം അറിയിച്ചു.നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.






