Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതിപക്ഷ നേതാവുമായുള്ള പിണകം മാറിയെന്ന് പി വി അന്‍വര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പിണകം മാറിയെന്ന് പി വി അന്‍വര്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് കഴിഞ്ഞു. അങ്ങനെ പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നും പി വി അന്‍വര്‍ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം സ്ംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോളാണ് ഇക്കാര്യവും പറഞ്ഞത്.

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും. മതം ജാതി എന്നിവ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തില്‍ വരാനാണ് പിണറായി വിജയന്റെ ശ്രമമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. നാടിനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമത്തെ നേരത്തെ ജനങ്ങള്‍ പരാജയപ്പെടുത്തിയാണ്. ഇതിന് ഇടതുപക്ഷവും മുമ്പ് നിലപാട് എടുത്തിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
യോഗി ആദിത്യനാഥ് ഉള്‍പ്പെടെ എടുത്ത രാഷ്ട്രീയം പിണറായിയും ഏറ്റെടുക്കുന്നു. രാഷ്ട്രീയ നാടകം എന്നറിഞ്ഞിട്ടും സാമുദായിക നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ യഥാര്‍ഥ ഭക്തര്‍ പങ്കെടുത്തില്ല. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ ആളാണ്.

മലപ്പുറത്തെ കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തി. അവിടെ ജീവിക്കാന്‍ കഴിയുന്നില്ല, ഒരു സമുദായം പെറ്റ് കൂട്ടുന്നു എന്നൊക്കെയായിരുന്നു പരാമര്‍ശം. കോട്ടയത്തും സമാന പരാമര്‍ശം മറ്റൊരു സമുദായത്തിന് എതിരെ പറഞ്ഞു. ദൗത്യത്തിന്റെ അമ്പാസഡര്‍ ആണ് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഗീയത ഏല്‍ക്കില്ല. അത് ഇന്നലത്തെ സംഗമം തെളിയിച്ചു.

യോഗിയെ ക്ഷണിച്ചത് ആഘോഷമാക്കുകയാണ് ഇവിടെ. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടെന്ന് എല്ലാവര്‍ക്കും അറിയാം. അയ്യപ്പ സംഗമം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സദസില്‍ ഉണ്ടായിരുന്നത് അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണെന്നും അന്‍വര്‍ പരിഹസിച്ചു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer