സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പുതിയ എഐ മോഡലുമായി ചൈനയുടെ ആലിബാബ

ഹാങ്ഝൗ: ചൈനയിലെ ടെക്‌നോളജി ഭീമനായ ആലിബാബ കമ്പനി ഏറ്റവും ശക്തവും നവീനവുമായ വലിയ ഭാഷാ മോഡൽ ക്യുവെൻ 3 മാക്‌സ് പുറത്തിറക്കി. വിവിധ പ്രമുഖ മോഡലുകളുമായി മത്സരം നടത്താൻ രൂപകൽപ്പന ചെയ്ത മോഡലാണ് ഇത്. ക്യുവെൻ 3 മാക്‌സ് -ൽ ഒരു ട്രില്യണിലധികം ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഘടകങ്ങൾ എഐ സിസ്റ്റം വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുമെന്നു നിർണ്ണയിക്കുന്നു.

ക്യുവെൻ 3 മാക്‌സ് കോഡ് എഴുത്തിലും സ്വതന്ത്ര പ്രവർത്തനത്തിലും ഉന്നത കഴിവ് പ്രകടിപ്പിക്കുന്നു എന്നും ഈ മോഡൽ മനുഷ്യർ ഇടപെടാതെ തന്നെ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും പ്രവർത്തിക്കാനും കഴിയും എന്നും കമ്പനിയുടെ വാർഷിക സമ്മേളനത്തിൽ ടെക്‌നോളജി മേൽനോട്ട ഉദ്യോഗസ്ഥൻ ഷൗ ജിൻഗ്രെൻ പറഞ്ഞു,

മൂന്നാം കക്ഷി പരീക്ഷണങ്ങളിൽ ക്യുവെൻ 3 മാക്‌സ് മറ്റ് മുൻനിര മോഡലുകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. ക്യുവെൻ 3 മാക്‌സ് മോഡൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ സൗജന്യമായി ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് ആപ്പിൽ മുകളിൽ ഇടത് കോണിൽ ടാപ്പ് ചെയ്ത് മോഡൽ തിരഞ്ഞെടുക്കാം.

Advertisement

ഫ്രിജിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 7 വയസ്സുകാരി മരിച്ചു

മലപ്പുറം: ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് മരിച്ചത്. കാർത്തല മർകസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ്

Read More »

മലേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

ക്വലാലംപൂർ: മലേഷ്യയിലെ ബോർണിയോ ദ്വീപിന് സമീപം ശക്തമായ ഭൂചലനം. സബ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12:57-ഓടെയായായിരുന്നു പ്രകമ്പനം

Read More »

മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു

ന്യൂഡൽഹി: ‌മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പാർട്ടിയുടെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ

Read More »

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുംമണിക്കൂറുകളിൽ മഴ പെയ്യാൻ സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Read More »

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ കുടുംബം രംഗത്ത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയുടെ മകൻ ഷിബിൻ ജോസഫ് ആണ്

Read More »

വായനശാല പരിപാടിയിൽ നന്ദി പറയുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് ചായ്യോത്ത് പ്രദേശത്ത് വായനശാലയിലെ പരിപാടിക്കിടെ കാട്ടുപന്നി ആക്രമിച്ച് മൂന്ന് പേർക്ക് പരിക്ക്. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം ജി സ്മാരക വായനശാലയിലാണ് സംഭവം. വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി

Read More »
Advertisement