കൊല്ലം: സാമ്പത്തിക ഇടാപാടുകളില്‍ യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ പ്രതികള്‍ പിടിയില്‍. ശൂരനാട് സ്വദേശികളായ നാല് പേരാണ് കസ്റ്റഡിയിലായത്. ഇരവിപുരം പൊലീസാണ് പ്രതികളെ പിടികൂടിയത്. തൃശൂര്‍ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്.
സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ആരോമലിനെ പൊലീസ് മോചിപ്പിച്ചു. സമാനമായ മറ്റൊരു സംഭവത്തില്‍ തൃശ്ശൂര്‍ കുന്നംകുളത്ത് വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റിലായി. 9 പേര്‍ ഇനിയും പിടിയിലാകാനുണ്ട്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ഹിലാല്‍, സംഗീത്, രഞ്ജിത്ത് എന്നിവരാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ 25 കാരന്‍ അരുണിനെയാണ് തട്ടിക്കൊണ്ടുപോയശേഷം ക്രൂരമായി മര്‍ദിച്ചത്.






