ദോഹ: കാനഡയിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാൾ മൂന്ന് വർഷത്തെ ഒളിവുജീവിതത്തിന് ശേഷം ഖത്തറിൽ അറസ്റ്റിലായി. 38 വയസ്സുള്ള റാബിഹ് അൽഖലീൽ ആണ് പിടിയിലായത്. ഇയാളെതിരെ കൊലപാതകം, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കായി റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൊലപാതക കേസിൽ വിചാരണ നടക്കുന്നതിനിടെ കാനഡയിലെ ജയിലിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നുവെന്ന് ഇന്‍റര്‍പോള്‍ വ്യക്തമാക്കി. അൽഖലീലിനെ കാനഡയിലേക്ക് തിരിച്ചയക്കുന്നത് വരെ ഖത്തറിൽ തടവിൽ വെക്കുമെന്ന് ഇന്‍റര്‍പോള്‍ സ്ഥിരീകരിച്ചു.
അറസ്റ്റിന് ഖത്തറിലെ ആഭ്യന്തര മന്ത്രാലയവും, ദോഹയിലെയും ഓട്ടാവയിലെയും ഇന്റർപോൾ നാഷണൽ സെൻട്രൽ ബ്യൂറോകളും, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് ലെയ്‌സൺ ഓഫീസർമാരും, ബ്രിട്ടീഷ് കൊളംബിയയിലെ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റും സഹകരിച്ചാണ് ഇത് സാധ്യമാകുന്നത്.










