Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എച്ച്-1ബി വീസ ഫീസ് വര്‍ധന: വിദഗ്ധരെ ആകര്‍ഷിക്കാന്‍ കാനഡ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓട്ടവ : എച്ച്-1ബി വീസ ഫീസ് യുഎസ് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ, ഈ അവസരം ഉപയോഗപ്പെടുത്താന്‍ പദ്ധതിയിട്ട് കാനഡ. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശികളായ സാങ്കേതിക വിദഗ്ധരെയും പ്രതിഭകളെയും കാനഡയിലേക്ക് ആകര്‍ഷിക്കാനാണ് നീക്കം. ഇതിനായി കുടിയേറ്റ നയം പുനഃപരിശോധിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സൂചന നല്‍കി. മുന്‍പ് എച്ച്-1ബി വീസ ലഭിച്ചിരുന്നവരെ ആകര്‍ഷിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വലിയ ഫീസ് ഒഴിവാക്കുന്നതിനായി, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് പോലുള്ള ടെക് കമ്പനികള്‍ക്ക് കാനഡയിലെ ഓഫീസുകളില്‍ നിയമനം വേഗത്തിലാക്കാന്‍ കഴിഞ്ഞേക്കും.

കാനഡയെ കൂടാതെ, വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ജര്‍മ്മനിയും യുകെയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ ഇന്ത്യന്‍ പ്രതിഭകളെ പരസ്യമായി ക്ഷണിക്കുകയും, യുകെയില്‍ മികച്ച വിദഗ്ധര്‍ക്കുള്ള വീസ തടസ്സങ്ങള്‍ കുറയ്ക്കാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വലിയൊരു ഇന്ത്യന്‍ പ്രവാസി സമൂഹം കാനഡയില്‍ നിലവിലുണ്ട്. ഉയര്‍ന്ന ശമ്പളവും സ്ഥിരതാമസത്തിനുള്ള സാധ്യതകളും വാഗ്ദാനം ചെയ്യുന്ന കാനഡ, യുഎസിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ ബദലായി ഉയര്‍ന്നുവരുന്നു എന്നാണ്വിലയിരുത്തല്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer