Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം; 4 പേര്‍ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: പുന്നയൂർക്കുളം പെരിയമ്പലത്ത് കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ 4 പേരെ അറസ്റ്റ് ചെയ്തു. മുജീബ് റഹ്മാൻ,സൈനുല്‍ ആബിദ് , സൈഫുദ്ദീന്‍ , അബൂബക്കർ എന്നിവരാണ് അറസ്റ്റ് ചെയ്തത് .പ്രതികൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

പെരിയമ്പലത്ത് കടൽഭിത്തി നിർമ്മാണം പ്രതിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ, അണ്ടത്തോട് ബീച്ചിലെ കരിങ്കല്ലുമായി എത്തിയ ലോറി മുജീബ് തടഞ്ഞു, ഓവർസിയർ എഡ്‌വിൻ വർഗീസ് ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുന്നത് തടയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ എഡ്‌വിന്റെ കോളറിൽ പിടിച്ച് തളളുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി ചിത്രങ്ങൾ മായ്ക്കുകയും ചെയ്തതായാണ് പരാതി.

പ്രദേശവാസികൾ കടൽഭിത്തി കടൽ ക്ഷോഭം രൂക്ഷമാക്കും എന്ന് ആശങ്കപ്പെടുന്നുണ്ട്. 10 മീറ്റർ കടൽഭിത്തി കഴിഞ്ഞ മഴയിൽ കടലെടുത്തു, എന്നാൽ അതിനു വിരുദ്ധമായി ശനിയാഴ്ച രണ്ട ലോഡ് കല്ല് ഇറക്കിയതായി സമര സമിതി ഭാരവാഹികള്‍ ആരോപിച്ചു.

Recent News

Advertisement
WhiteswanTV Footer