Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാഹിയില്‍ ബാര്‍കൈമാറ്റ തര്‍ക്കം; എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: മാഹിയില്‍ ബാര്‍ കൈമാറ്റവുമായി ഉണ്ടായ തര്‍ക്കത്തില്‍ എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. പുതുച്ചേരിയില്‍ ബി ജെ പി പിന്‍തുണയോടെ ഭരിക്കുന്ന എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് വളവില്‍ സുധാകരനെയാണ് ഒരു അംഗം ആക്രമിച്ചത്. ബാര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇരു കൈയ്യും കാലും തല്ലി ഒടിക്കാന്‍ നല്‍കിയ ക്വട്ടേഷന്‍ സംഘം ഭംഗിയായി ചെയ്യുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ അറസ്റ്റിലായിരുന്നു. ഒരാള്‍ കൂടി പിടിയിലാകാന്‍ ഉണ്ട്. എന്നാല്‍ ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

അതേസമയം എക്‌സൈസ്, മുന്‍സിപ്പല്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പന്തക്കലിലെ കൈലാന്‍സ് ബാര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയമാണ് അക്രമണത്തില്‍ കലാശിച്ചത്. ബാറിന് ലൈസന്‍സ് ഇല്ലെന്നത് തെളിവുകള്‍ സഹിതം ഉണ്ട്. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടത് മാഹിയില്‍ മുന്‍സിപ്പാലിറ്റിയും എക്‌സൈസ് വകുപ്പുമാണ്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഒരു ലൈസന്‍സും ഇല്ലാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഈ ബാര്‍ പ്രവര്‍ത്തിക്കുന്നത്. മാഹിയില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് എഫ്എല്‍ വണ്‍, എഫ് എല്‍റ്റു, എഫ് എല്‍ ത്രീ എന്ന വിഭാഗങ്ങളിലാണ്. ഇത്തരത്തില്‍ ഒരു ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ബാറിന് ആരാണ് അനുമതി നല്‍കിയതെന്ന ചോദ്യം ഉയരുകയാണ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മാഹി പന്തക്കലില്‍ പ്രവര്‍ത്തിക്കുന്ന ബാറിനെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് മുന്നോട്ടു പോയാല്‍ ഒരു വിഷമദ്യ ദുരന്തമുണ്ടായാല്‍ പോലും അതിശയിക്കാനില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix