സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ‍ർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കൾ: എം എൽ എ സിദ്ദിഖ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: വയനാട്ടിലെ മൂന്ന് സർക്കാർ യുപി സ്കൂളുകളിൽ അധ്യാപകരില്ലാത്തത് സംബന്ധിച്ചുള്ള അവസ്ഥ ദയനീയമാണെന്ന് കൽപ്പറ്റ എം.എൽ.എ സിദ്ദിഖ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. ഒന്നര വർഷം മുൻപ് യുപി അനുമതിയുമായി പ്രവർത്തനം തുടങ്ങിയ വാളവയൽ, അതിരാറ്റുകുന്ന്, പുളിഞ്ഞാൽ സ്കൂളുകളിലാണ് ഇപ്പോഴും യഥാർത്ഥ അധ്യാപകരില്ലാതെ ക്ലാസുകൾ നടക്കുന്നത്. മൂന്ന് സ്കൂളുകളിലും താൽക്കാലിക അധ്യാപകരെ മാത്രമാണ് നിയോഗിച്ചിരുന്നത്. ഇപ്പോഴിതുവരെ സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പണം പിരിച്ചു സ്വന്തം നാട്ടുകാരെ അധ്യാപകരായി നിയമിച്ച് വിദ്യാർത്ഥികൾക്ക് പഠനം നൽകുന്ന കാഴ്ച്ചയാണ് നടക്കുന്നിരിക്കുന്നത്.

“സർക്കാർ സ്കൂളിൽ രക്ഷിതാക്കൾ തന്നെയാണ് പഠിപ്പിക്കുന്നത്. അതിലുമധികം ദയനീയമല്ലാതെ എന്താണ്?” എന്നായിരുന്നു സിദ്ദിഖ് എം.എൽ.എയുടെ പ്രതികരണം. പതിനെട്ടാം നൂറ്റാണ്ടിലെ ഈ അവസ്ഥയിൽ നിന്നും സർക്കാർ കണ്ണ് തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്ന് സ്കൂളുകളിലും ആദിവാസി വിഭാഗത്തിലും പിന്നോക്ക സമുദായങ്ങളിലുംപ്പെട്ട കുട്ടികളാണ് പ്രധാനമായും പഠിക്കുന്നത്. വിദ്യാഭ്യാസ വകുപ്പും സർക്കാരും ഇതിലേക്ക് ഉദ്ദേശപൂർവമായി അവഗണന കാണിക്കുന്നുവെന്നാണ് എം.എൽ.എയുടെ ആക്ഷേപം. ലാഭകരമല്ലാത്ത സ്കൂളുകൾ എന്ന പേരിൽ സംസ്ഥാനത്ത്, പ്രത്യേകിച്ച് മലബാറിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന പ്രവണതയും അദ്ദേഹം വിമർശിച്ചു.

“ഒരു വിദ്യാർത്ഥിയുണ്ടെങ്കിൽ പോലും സ്കൂൾ നിലനിര്‍ത്തേണ്ടത് സർക്കാരിന്റെ കടമയാണ്. വിദ്യാഭ്യാസം ലാഭം നോക്കി നടത്തുന്ന സംരംഭമല്ല, കുട്ടികളുടെ അവകാശമാണ്,” എന്ന് എം.എൽ.എ കുറിച്ചു.

വയനാടിന്റെ സമഗ്ര വികസനത്തിനായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം അനിവാര്യമാണെന്നും, അതിനുള്ള അടിത്തറ കെട്ടിപ്പടുക്കുന്നത് സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴേ സാധ്യമാകൂവെന്നും എം.എൽ.എ സിദ്ദിഖ് ചൂണ്ടിക്കാട്ടി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.