തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കു സ്ഥലംമാറ്റി. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ബസ് തടഞ്ഞുനിർത്തുകയും ഗതാഗതമന്ത്രി ജീവനക്കാരെ ശാസിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വെഹിക്കിള്‍ സൂപ്പർവൈസറിന്റെ ചുമതലയുളള ഡ്രൈവറെയും സ്ഥലംമാറ്റം ചെയ്തു.






