സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കനത്ത മഴ; ഡാർജിലിംഗ് ഇരുമ്പ് പാലം തകർന്നു, പശ്ചിമ ബംഗാളില്‍ ഏഴ് മരണം

ഡാർജിലിംഗ്: പശ്ചിമ ബംഗാളിൽ അതിശക്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിൽ വലിയ നാശം വിതയ്ക്കുന്നു. ഡാർജിലിംഗിലെ ബാലസൺ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കത്തിൽ, നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം വെള്ളത്തിൽ ഒലിച്ചുപോയി. ഇത് ഡാർജിലിംഗ്, സിലിഗുരി, മിറിക് എന്നിവ തമ്മിലുള്ള റോഡ് ഗതാഗതം പൂർണ്ണമായി മുടക്കുകയും നിരവധി പ്രദേശങ്ങൾ പരസ്പരം ഒറ്റപ്പെടുകയും ചെയ്തു.

സിലിഗുരിയെയും മിരിക്കിനെയും ഡാർജിലിംഗുമായി ബന്ധിപ്പിച്ചിരുന്ന ഈ പ്രധാന പാലം നദിയിൽ തകർന്നു ഒഴുകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മിറിക്കിലെ ദുധിയ എന്ന സ്ഥലത്ത് പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വെള്ളത്തിൽ വീഴുന്നതും, നദിയുടെ കരയ്ക്കരെയുള്ള കെട്ടിടങ്ങൾ ചതറിയും ഒടിഞ്ഞും നദിയിലേക്ക് തകർന്ന് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്.

വടക്കൻ ബംഗാളിൽ കനത്ത മഴ തുടരുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് സിലിഗുരി–ഡാർജിലിംഗ് എസ്‌എച്ച്–12 വഴിയുള്ള വാഹന ഗതാഗതം അടച്ചിട്ടതായി അധികൃതർ അറിയിച്ചു. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ദുധിയ പാലം തകർന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. മഴയും മണ്ണിടിച്ചിലും കാരണമായി നിരവധി കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആലപ്പത്തുള്ള പ്രദേശങ്ങളിൽ ജാഗ്രതാനിർദേശം പുറത്തുവിട്ടിട്ടുണ്ട്.

Advertisement

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »

നാവിക ആശുപത്രി കപ്പൽ നൽകാമെന്ന് ട്രംപ്; നിരസിച്ച് ഗ്രീൻലാൻഡ്

അമേരിക്ക: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെ കപ്പൽ ആശുപത്രി അയക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാഗ്ദാനം തള്ളി ഡെന്മാർക്കും ഗ്രീൻലാൻഡും. ഗ്രീൻലാൻഡിലെ ജനങ്ങൾ രോഗബാധിതരാണെന്നും അവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ട്രംപ് ‘യു.എസ്.എൻ.എസ്

Read More »
Advertisement