Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ്ടും കെഎസ്ആർടിസിയുടെ വിജയക്കുതിപ്പ്; ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്രം കുറിച്ചു. 2025 ഒക്ടോബർ 6-ന് കെഎസ്ആർടിസി സ്വന്തമാക്കിയ 9.41 കോടി രൂപയുടെ ടിക്കറ്റ് കളക്ഷൻ, കോർപ്പറേഷൻ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതിന് മുൻപായി, 2025 സെപ്റ്റംബർ 8-ന് കെഎസ്ആർടിസി നേടിയത് 10.19 കോടി രൂപയാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം.

ഓപ്പറേറ്റിംഗ് റവന്യുവിൽ ഈ തുടർച്ചയായ നേട്ടങ്ങൾക്ക്, ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പ്രവർത്തനമാണ് പ്രധാന പിന്നാമ്പുറം. ഗതാഗത വകുപ്പ് മന്ത്രിയുടെ പരിഷ്കരണ നടപടികളും, മാനേജ്മെന്റിന്റെ ദീർഘദർശിതയുള്ള ഇടപെടലുകളും ചേർന്ന് കെഎസ്ആർടിസിയെ നേട്ടങ്ങളിലേക്ക് നയിച്ചതായി അധികൃതർ പറഞ്ഞു. പുതിയ ബസുകൾ എത്തിച്ചേർന്നതും, സേവനങ്ങളിൽ ഗുണനിലവാരം കൂട്ടിയതും യാത്രക്കാരിൽ വലിയ സ്വീകാര്യത നേടാൻ സഹായിച്ചു. സാങ്കേതികവിദ്യയുടെ സഹകരണത്തോടെ ടിക്കറ്റ് സംവിധാനം കൂടുതൽ പ്രായോഗികവും ഉപയോഗപ്രദവുമായതാകുകയും ചെയ്തു.

ഈ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാർക്കും, കെഎസ്ആർടിസിയോട് വിശ്വാസം പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ തൊഴിലാളി സംഘടനകൾക്കും ചേർന്നാണ് കെഎസ്ആർടിസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും നന്ദി അറിയിച്ചത്.

Recent News

Advertisement
WhiteswanTV Footer