സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഹരിയാനയില്‍ ഐപിഎസ് ഓഫീസറെ വീട്ടില്‍ മരിച്ച നിലയില്‍

ചണ്ഡിഗഡ്: ഹരിയാനയില്‍ എഡിജിപിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഡിജിപി പുരന്‍ കുമാറിനെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. 2001 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരന്‍ കുമാര്‍.

ചണ്ഡീഗഡിലെ സെക്ടര്‍ 11 ലെ 116-ാം നമ്പര്‍ വീട്ടില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് വിവരം ലഭിച്ചത്. ഹരിയാന കേഡറിലെ 2001 ബാച്ച് ഉദ്യോഗസ്ഥനാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്’- ചണ്ഡിഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് കന്‍വര്‍ദീപ് കൗര്‍ പറഞ്ഞു.

പുനീതിന്റെ ഭാര്യ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ അമ്‌നീത് പി കുമാര്‍ ആണ്. അവര്‍ സ്ഥലത്തില്ലാത്തപ്പോഴാണ് സംഭവം നടന്നത്. അമ്‌നീത് ഔദ്യോഗിക സന്ദര്‍ശത്തിന്റെ ഭാഗമായി ജപ്പാനിലാണ്. പുരന്‍ കുമാറിന്റെ മകളാണ് വീടിന്റെ ബേസ്‌മെന്റില്‍ മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് കന്‍വര്‍ദീപ് കൗര്‍

Advertisement

ഫ്രിജിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 7 വയസ്സുകാരി മരിച്ചു

മലപ്പുറം: ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് മരിച്ചത്. കാർത്തല മർകസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ്

Read More »

മലേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

ക്വലാലംപൂർ: മലേഷ്യയിലെ ബോർണിയോ ദ്വീപിന് സമീപം ശക്തമായ ഭൂചലനം. സബ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12:57-ഓടെയായായിരുന്നു പ്രകമ്പനം

Read More »

മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു

ന്യൂഡൽഹി: ‌മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പാർട്ടിയുടെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ

Read More »

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുംമണിക്കൂറുകളിൽ മഴ പെയ്യാൻ സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Read More »

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ കുടുംബം രംഗത്ത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയുടെ മകൻ ഷിബിൻ ജോസഫ് ആണ്

Read More »

വായനശാല പരിപാടിയിൽ നന്ദി പറയുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് ചായ്യോത്ത് പ്രദേശത്ത് വായനശാലയിലെ പരിപാടിക്കിടെ കാട്ടുപന്നി ആക്രമിച്ച് മൂന്ന് പേർക്ക് പരിക്ക്. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം ജി സ്മാരക വായനശാലയിലാണ് സംഭവം. വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി

Read More »
Advertisement