മലപ്പുറം: ചെറായി പുഴയില്‍ മീന്‍പിടിക്കുന്നതിനിടയില്‍ വയോജനനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറത്തെ കൂറ്റമ്പാറ സ്വദേശിയായ അബ്ദുസല്‍മാനെയാണ് പൂക്കോട്ടും പാടം പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.ചെറായി കെട്ടുങ്ങല്‍ പുഴയോരത്ത് മീന്‍പിടിച്ചുകൊണ്ടിരുന്ന 70 വയസ്സുകാരനായ കുഞ്ഞാലിയെ ആണ് അബ്ദുസല്‍മാന്‍ ആക്രമിച്ചത്. മീന്‍പിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം തര്‍ക്കത്തിലേക്ക് മാറി. പിന്നാലെ അബ്ദുസല്‍മാന്‍ കുഞ്ഞാലിയെ പുഴയിലേക്ക് തള്ളിയിട്ട് മുക്കി കൊള്ളാന്‍ ശ്രമിക്കുകയായിരുന്നു.
പരിസരവാസികളുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞാലിയുടെ ജീവന്‍ രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് അറിയിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






