തൃശ്ശൂര്‍: പാലിയേക്കര ടോള്‍ വിലക്ക് വീണ്ടും തുടരും.ടോള്‍ പുനരാരംഭിക്കണമെന്ന ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി ഇന്ന് തള്ളിയതോടെയാണ് നിലവിലുള്ള വിലക്ക് തുടരാന്‍ ഉത്തരവായത്. കഴിഞ്ഞ തവണ കളക്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ടോള്‍ പിരിവ് നീട്ടിവച്ചത്. ടോള്‍ നിരക്ക് വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് മുന്‍പ് കോടതിയോട് നല്‍കിയ വിശദീകരണങ്ങളില്‍ അസന്തോഷം പ്രകടിപ്പിച്ച കോടതി, ടോള്‍ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടും റോഡിന്റെ നിലവാരത്തെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെയും ദേശീയ പാത അതോറിറ്റിയെയും വിശദീകരണം തേടിയിരുന്നു.
റോഡിന്റെ ദയനീയാവസ്ഥയും തുടര്‍തും ഉണ്ടാകുന്ന ഗതാഗത കുരുക്കുകളും യാത്രാസൗകര്യങ്ങള്‍ ഇല്ലായ്മയും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അഭ്യര്‍ത്ഥിച്ചതിനാല്‍ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ തീരുമാനമെടുക്കല്‍ നീട്ടിവെക്കുകയായിരുന്നു. വിഷയം അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അതുവരെ പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരേണ്ടതില്ല**െന്നതാണ് നിലവിലെ നിയമസ്ഥിതി.






