Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്മാവനെ ക്രൂരമായി കൊലപ്പെടുത്തിയ മരുമകൻ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ ക്രൂരമായി കൊലപ്പെടുത്തി മരുമകൻ. കുടപ്പനക്കുന്ന് സ്വദേശിയായ സുധാകരനെയാണ് മരുമകൻ രാജേഷ് കൊലപ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് ഇന്ന് പുലർച്ചെ മണ്ണന്തലയിൽ നിന്ന് പിടികൂടി.

ഇരുവരും ഒരേ വീട്ടിൽ താമസിച്ചിരുന്നുവെന്നും, പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന രാജേഷ് സുധാകരനെ മർദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകി. ഇന്നലെ രാത്രിയും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മർദിച്ചുവെന്നും അതെ തുടർന്ന് സുധാകരൻ കൊല്ലപ്പെട്ടതെന്നും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ സുധാകരന്റെ മൃതദേഹം രാജേഷ് കുളിപ്പിക്കാനായി പുറത്ത് കൊണ്ടുപോകാൻ ശ്രമിക്കുന്നതും, അതിനെ കുറിച്ച് സംശയമുണ്ടായ നാട്ടുകാരുടെ വിവരദാനത്തെ തുടർന്നാണ് പൊലീസ് ഇടപെട്ടത്. രാജേഷ് പൊലീസ് എത്തുന്നതറിഞ്ഞ് മറഞ്ഞുവെങ്കിലും, മണ്ണന്തലയിൽ നിന്നും ഉടൻ പിടികൂടുകയായിരുന്നു.

ആഴ്ചകൾക്കുമുമ്പ്, രാജേഷിന്റെ എതിർ സംഘത്തിൽപ്പെട്ട ഗുണ്ടകൾ ഇവരുടെ വീട്ടിൽ ബോംബേറിട്ട് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു കൂടുതൽ അന്വേഷണം ആരംഭിച്ചു.

Recent News

Advertisement
WhiteswanTV Footer