ന്യൂഡൽഹി: മിനി കൺട്രിമാൻ ജെസി-ഡബ്ല്യു ഇന്ത്യയിലെത്തുന്നു. പൂർണമായും ബിൽറ്റ് അപ്പ് രൂപത്തിൽ എത്തുന്ന ഈ ഐസിഇ-പവർ പതിപ്പ് 64.9 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം അവതരിപ്പിച്ച കൺട്രിമാൻ ഇലക്ട്രിക് പതിപ്പിനൊപ്പം ഇത് വിപണിയിൽ ലഭ്യമാകും. ബുക്കിംഗുകൾ 2025 സെപ്റ്റംബർ 22 മുതൽ ആരംഭിച്ചിട്ടുണ്ട്.
മിനി കൺട്രിമാൻ ജെസി -ഡബ്ല്യു 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിക്കുന്നു. ഇത് 300 ബിഎച്ച്പി പവർ, 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ചേർന്ന ഈ മോഡൽ, 0-100 km/h വേഗത 5.4 സെക്കൻഡിൽ എത്താൻ കഴിയും. 250 km/h മാക്സ് വേഗത കൈവരിക്കും .ഇന്ധനക്ഷമത ലിറ്റർ 15.4 കിലോമീറ്റർ ആണ്.
ഇന്റീരിയറിൽ പൂർണ കറുപ്പ് തീം, സീറ്റുകളിൽ ചുവപ്പ് സ്റ്റിച്ചിംഗ്, ചുവപ്പ് ആംബിയന്റ് ലൈറ്റിംഗ് എന്നിവയുണ്ട് . ജെസിഡബ്ല്യു-നിർദ്ദിഷ്ട ഗ്രാഫിക്സുള്ള 9.4 ഇഞ്ച് വൃത്താകൃതിയിലുള്ള ഒഎൽഇഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ശ്രദ്ധ ആകർഷിക്കും. എച്ച്‍യുഡി (ഹെഡ്-അപ്പ് ഡിസ്‌പ്ലേ), ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ഓട്ടോ പാർക്ക് അസിസ്റ്റ്, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി പ്രീമിയം സവിശേഷതകൾ ഇത് വാഗ്‍ദാനം ചെയ്യുന്നു.






