പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ ഖലീഫ’ ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് പുറത്ത്. ‘ദ ബ്ലഡ് ലൈന്‍’ എന്ന ടൈറ്റിലോടെയാണ് ഈ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തത്. ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സഹനിര്‍മ്മാതാവ് – സിജോ സെബാസ്റ്റ്യന്‍. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍.
ആമിര്‍ അലി എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്‌സ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാള്‍ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍.
ഛായാഗ്രഹണം – ജോമോന്‍ ടി ജോണ്‍, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റിംഗ് – ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – മോഹന്‍ദാസ്, ആക്ഷന്‍ – യാനിക്ക് ബെന്‍, കോ ഡയറക്ടര്‍ – സുരേഷ് ദിവാകര്‍, കോസ്റ്റ്യൂംസ് – മഷര്‍ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ – സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക് – ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ് – എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ് – ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ് – പ്രശാന്ത് നായര്‍ (3ഡിഎസ്), സ്റ്റില്‍സ് – സിനാത് സേവ്യര്‍, പിആര്‍ഒ – ശബരി




