കൊച്ചി: കൈക്കൂലിയുമായി കൊച്ചിന് കോര്‍പ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്പെക്ടര്‍ മണികണ്ഠന് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്.
ഒരാളുടെ പക്കല്‍ നിന്ന് 5000 രൂപയും മറ്റൊരാളുടെ പക്കല്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ഭൂമിയുടെ പേര് മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
കഴിഞ്ഞ മെയ് മാസമാണ് എളമക്കര സ്വദേശി കൊച്ചി കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസുമായി ബന്ധപ്പെടുന്നത്. ഭൂമിയുടെ പേര് മാറ്റുന്നതിനായി പലതവണയായിട്ട് കയറിയിറങ്ങി.
ആ സമയത്താണ് ഉദ്യോഗസ്ഥര്‍ എളമക്കര സ്വദേശിയോട് പണം ആവശ്യപ്പെടുന്നത്. ഇന്‍സ്പെക്ടര്‍ മണികണ്ഠന് 2000 രൂപയും സൂപ്രണ്ടിന് 5000 രൂപയും നല്‍കണെമന്നാണ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് എളമക്കര സ്വദേശി വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.






