മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശിയായ പ്രവീൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയെലെടുത്തു.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കഴുത്തിൽ ഗുരുതരമായ മുറിവേറ്റ പ്രവീൺ സംഭവസ്ഥലത്തുതന്നെ മരിച്ചു.
നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.






