തിരുവനന്തപുരം: തലസ്ഥാനത്ത് സൗത്ത് പാർക്ക് ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടെ സംഘർഷം. പാർട്ടിയിൽ പങ്കെടുത്ത രണ്ട് സംഘങ്ങൾ തിരിഞ്ഞാണ് തമ്മിലടി നടന്നത്. ഇതിൽ ലഹരി കേസിലും കൊലപാതക കേസിലും പ്രതികളായ വ്യക്തികളും ഉണ്ട് ഉണ്ട്.
പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. അടിപിടിയിൽ ആരും പരാതി നൽകിയില്ലെങ്കിലും, റോഡിലുമായി നടന്ന തല്ലിനായി പൊലീസ് സ്വമേധയാ കേസെടുക്കാനാണ് തീരുമാനം. ഡിജി പാർട്ടി നടത്തിയത് സംബന്ധിച്ച് ഹോട്ടൽ അധികൃതരിൽ നിന്നും വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം സംഭവം ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










