Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഡാക്ക് സംഘർഷം; സംഘടനകളുമായി ച‍ർച്ച നടത്തി കേന്ദ്ര സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ലഡാക്ക് മേഖലയിലെ സംഘടനകളുമായി ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ഈ ചര്‍ച്ചയില്‍ കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്, ലേ അപെക്സ് ബോഡി എന്നീ രണ്ട് സംഘടനകളുടെ മൂന്ന് പ്രതിനിധികൾ വീതം പങ്കെടുത്തു. കൂടാതെ ലഡാക്ക് എംപിയും അഭിഭാഷകരും ചർച്ചയിൽ ഉണ്ടായിരുന്നു.

ചർച്ചയിൽ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും, ലഡാക്ക് നിവാസികളെ സർക്കാർ ജോലിയിൽ നിയമിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സപ്റ്റംബർ 24-ന് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. സമരത്തിന് നേതൃത്വം നൽകിയ സോനം വാങ്ചുക് ഇപ്പോഴും ജയിലിലാണ്.

സംഘർഷത്തെ സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി.എസ്. ചൗഹാൻ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു ജുഡീഷ്യൽ അന്വേഷണം. സോനം വാങ്ചുക് ജയിലിൽ നിന്നാണ് പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടത്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ വരെ താൻ ജയിലിൽ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

Recent News

Advertisement
WhiteswanTV Footer