കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവി ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കൊല്ലം മെമു ട്രെയിൻ കടന്നുപോകുന്നതിനിടെ ഗാർഗി ട്രാക്കിൽ നടന്നു പോകുകയായിരുന്നത്. തുടർന്ന് ട്രെയിൻ തട്ടി അപകടം സംഭവിച്ചു.
കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു. ഹെഡ്സെറ്റ് ഉപയോഗിച്ച് ട്രാക്കിന് സമീപം നടന്നതോടെ അപകടം സംഭവിച്ചുവെന്നാണ് പൊലീസ് നിഗമനം.




