Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. അടൂർ പ്രകാശും, കെ എസ്. ശബരീനാഥനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിൽ സിപിഐ വിടുന്നതായി പ്രഖ്യാപിക്കും. കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും കണ്ടു. എ.ഐ.ടി.യു.സി ദേശീയ സമിതി അംഗം, മുൻ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

മീനാങ്കൽ കുമാറിനൊപ്പം മറ്റ് മുതിർന്ന ജില്ലാ നേതാക്കളും ഇന്ദിരാ ഭവനിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. മീനാങ്കൽ കുമാറിനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് ജില്ലാ കൗൺസിൽ നടപടി എടുത്തത്. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തന്നെ പരിഗണിക്കാത്തതിൽ മീനാങ്കൽ കുമാർ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer