പാലക്കാട്: പട്ടാമ്പിയില്‍ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്. പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞായിരുന്നു അപകടം. പുറകെ വന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി. കനറാ ബാങ്കിലെ ജീവനക്കാരനാണ് അർജുൻ. അപകടത്തെ തുടർന്ന് ഓടികൂടിയവർ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല പട്ടാമ്പി പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.




