പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിലെ അതി തീവ്രമായ ഫൈറ്റ് മോണ്ടാഷ് സോങ് റിലീസ് ചെയ്തു. പൂര്‍ണ്ണമായും റാപ്പ് മ്യൂസിക് അടിസ്ഥാനമാക്കിയുള്ള ഈ പാട്ട്, ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെയും ആന്തരിക സംഘര്‍ഷങ്ങളെയും ശക്തമായി പ്രകടിപ്പിക്കുന്നു.
സംഗീതം ഒരുക്കിയത് രഞ്ജിന്‍ രാജ്.റാപ്പ് ആന്റ് ലിറിക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഇമ്പാച്ചിയാണ്. പാട്ടിന് തീവ്രതയും എനര്‍ജിയും നല്‍കിയത് ഇമ്പാച്ചിയുടെ കരുത്തുറ്റ ശബ്ദമാണ്.
ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ശ്രീനാഥ് ഭാസി, ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകന്‍ മാര്‍ട്ടിന്‍ എന്നിവരാണ് അഭിനയിക്കുന്നത്. ഈ പാട്ട്, ഇവരുടെ ആവേശകരമായ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം, ”പൊങ്കാല”യുടെ തീപാറുന്ന ആത്മാവിനെയും പ്രതിഫലിപ്പിക്കുന്നു.
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ഈ ഫൈറ്റ് മോണ്ടാഷ് സോങ്, അതിന്റെ സംഗീതത്തിലും ദൃശ്യത്തിലും ആ അതിശയകരമായ ആവേശം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു.
ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല ‘ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്.
ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍ ചെറായി ഭാഗങ്ങളി ലായിരുന്നു
എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്,
ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.കൊ- പ്രൊഡ്യൂസര്‍ ഡോണ തോമസ്.
2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ യാമി സോനാ,ബാബു രാജ്, സുധീര്‍ കരമന, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ് സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്‌സണ്‍,എഡിറ്റര്‍ അജാസ് പുക്കാടന്‍.സംഗീതം രഞ്ജിന്‍ രാജ്.മേക്കപ്പ് – അഖില്‍ ടി.രാജ്.കോസ്റ്റ്യും ഡിസൈന്‍ സൂര്യാ ശേഖര്‍. ആര്‍ട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖര്‍, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ് ജിജേഷ് വാടി.ഡിസൈന്‍സ് അര്‍ജുന്‍ ജിബി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്










