തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കരുമം സ്വദേശി അജീഷാണ് കസ്റ്റഡിയിലായത്.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി ഷിജോ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് യുവാക്കള്‍ക്കാണ് ഇന്നലെ ഇടഗ്രാമത്തില്‍ കുത്തേറ്റത്.
സംഭവത്തില്‍ അജീഷ് എന്നയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് കരമന പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുത്തേറ്റവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവത്തിലെ മുഖ്യപ്രതി അജീഷാണ്. അജീഷ് ഒരു ബന്ധുവിനൊപ്പമാണ് കരമന സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്നത്. ഇവിടെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. വഴക്ക് കത്തികുത്തില്‍ അവസാനിക്കുകയായിരുന്നു. കുത്തേറ്റ് ഒരാള്‍ മരിക്കുകയും ചെയ്തത്. സംഭവത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതക്കായി അജീഷിനെ ചോദ്യം ചെയ്ത് വരികയാണ്.




