തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കൂട്ടിയും കിഴിച്ചും മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു സ്ഥാനാർത്ഥികളും രംഗത്തുണ്ട്. ഇപ്പോഴിതാ, ബി ജെ പി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ്
സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. ബിജെപിക്ക് പല സീറ്റുകളിലും അട്ടിമറി വിജയം ഉണ്ടാകും. കേരളത്തിലെ പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നതായാണ് വിലയിരുത്തുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി ജെ പിക്ക് സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്.
മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയവര്‍ ബി ജെ പിക്ക് പിന്തുണ നല്‍കിയെന്നുറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.




