കൊച്ചി: കണക്കിലെടുക്കാതെ ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ച തിരൂർ റവന്യൂ ഡിവിഷൻ ഓഫീസർക്ക് പതിനായിരം രൂപ പിഴചുമത്തി ഹൈക്കോടതി. മലപ്പുറം പൊന്നാനി സ്വദേശി എ.ബി. സുജയ്യയുടെ ഹർജിയിൽ ജസ്റ്റിസ് സി.എസ്. ഡയസ്സാണ് ഉത്തരവിട്ടത്.
ഹർജിക്കാരിയുടെ ഭർത്താവിന് പൊന്നാനി വട്ടക്കുളം വില്ലേജിൽ 12 സെന്റ് സ്ഥലത്ത് പതിറ്റാണ്ടുകൾക്കു മുൻപ് കെട്ടിടം നിർമിച്ചതാണ്. ഇതേതുടർന്നാണ് തരംമാറ്റുന്നതിന് അപേക്ഷ നൽകിയത്. ഇതു നിഷേധിച്ചതിനെത്തുടർന്ന് കളക്ടർക്ക് അപ്പീൽ നൽകുകയായിരുന്നു. നടപടി ഉണ്ടാകാത്തതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും എത്രയുംവേഗം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിക്കുകയും തുടർന്ന് കളക്ടർ അപേക്ഷ ആർഡിഒയ്ക്ക് കൈമാരുകയും ചെയ്തു. ഭൂമി ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാതെ ആർഡിഒ വീണ്ടും അപേക്ഷ തള്ളി. ഹർജിക്കാരിക്ക് കോടതിയിലെത്തേണ്ട സാഹചര്യം സൃഷ്ട്ടിച്ചത് നിഷേധാത്മക സമീപനത്തിന്റെ ഫലമായിട്ടാണെന്ന് വിലയിരുത്തിയാണ് കോടതി പിഴ ചുമത്തിയത്.




