ഗാസ: ഹമാസ് കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങളെ ചൊല്ലിയ തർക്കത്തെ തുടര്‍ന്ന് ഗാസയില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു.
ഹമാസ് ഇന്നലെ കൈമാറിയ മൃതദേഹം, രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ ബന്ദിയുടെ അവശിഷ്ടങ്ങളാണ് എന്നാണ് ഇസ്രായേലിന്റെ ആരോപണം. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പിന്നീട് പുറത്തെടുത്തു തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയത്. ഇതിലൂടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കാലതാമസം വരുത്താനാണ് ഹമാസ് ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു.
ഇതിനെത്തുടര്‍ന്നാണ് ഗാസയില്‍ സൈനിക നടപടി തുടരാന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയത്. അതേസമയം, ഇസ്രായേലിന്റെ ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു. ഇസ്രായേൽ നടത്തുന്ന ബോംബാക്രമണങ്ങളാണ് മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാക്കിയതെന്നും, വെടിനിർത്തൽ ധാരണ ലംഘിച്ചത് ഇസ്രായേലാണെന്നും ഹമാസ് ആരോപിച്ചു.


