പത്തനംതിട്ട: ഫോൺ കോളുകളും ലൊക്കേഷൻ വിവരങ്ങളും അനധികൃതമായി ചോർത്തി നൽകിയ കേസിൽ കോടതിയൂർ സ്വദേശി ജോയൽ വി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സമീപിക്കുന്ന വ്യക്തികൾക്ക് ഫോൺ കോൾ രേഖകളും ലൊക്കേഷൻ വിവരങ്ങളും അനധികൃതമായി ചോർത്തി നൽകുകയാണ് പതിവ്. സുരക്ഷാ സംബന്ധമായ ഗൗരവമുള്ള വിവരങ്ങളും ചോർന്നിട്ടുണ്ടോയെന്ന് പൊലീസ് വിശദമായ പരിശോധന നടത്തും.
പത്തനംതിട്ട സൈബർ പൊലീസ് ആണ് ജോയലിനെ പിടികൂടിയത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.


