Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആശമാരെ കാണാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആശമാരെ സന്ദർശിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സമരം ചെയ്യുന്ന ആശമാരെ കാണാൻ രാഹുൽ എത്തിയത്. രാഹുൽ ആശമാരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഒറ്റയ്ക്കാണ് അദ്ദേഹം സമരപ്പന്തലിൽ എത്തിയത്. നേതാക്കളോ, യുഡിഎഫ് പ്രവർത്തകരോ ഒപ്പമുണ്ടായിരുന്നില്ല. നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുന്നതിനാൽ രാഹുൽ തലസ്ഥാനത്തുണ്ടായിരുന്നു. പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള കൂടുതൽ യുഡിഎഫ് നേതാക്കളും സമരപ്പന്തലിൽ എത്തി.

266 ദിവസമായി ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന് ഇന്ന് അന്ത്യമായി. സമര പ്രഖ്യാപന റാലിയോടെയാണ് അവസാനിപ്പിച്ചത്. സമരം ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. സമരത്തിന്റെ ഒന്നാം വാർഷിക ദിനമായ ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റിലേക്ക് മഹാറാലിയും സംഘടിപ്പിക്കും. 21000 രൂപ ഓണറേറിയം, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം തുടരുന്നത്.

Recent News

Advertisement
WhiteswanTV Footer