പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വിദേശ മദ്യ ശേഖരം പിടികൂടി എക്സൈസ് സംഘം . ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് വിദേശ മദ്യ ശേഖരം പിടികൂടിയത്. പത്തനംതിട്ട റാന്നി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 220 കുപ്പി വിദേശ മദ്യമാണ് കണ്ടെത്തിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് വൻ ശേഖരം പിടികൂടിയത്.


