Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെസ്റ്റ്ബാങ്ക്: വെടിനിർത്തൽ നിലവിൽ വന്നിട്ടും ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രായേൽ സൈന്യത്തിന്റെ നടപടികളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വെസ്റ്റ്ബാങ്കിൽ തുടരുന്നു.

ഒലിവ് വിളവെടുപ്പ് നടത്തിക്കൊണ്ടിരുന്ന ഫലസ്തീൻ കർഷകരെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. വെസ്റ്റ്ബാങ്കിലെ ഫറാത ഗ്രാമത്തിൽ കുടിയേറ്റക്കാർ രണ്ട് വാഹനങ്ങൾക്കും ഒരു കോഴിവളർത്തൽ കേന്ദ്രത്തിനും തീ കൊളുത്തിയതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുതു.

വടക്കൻ ജെറുസലേമിലെ ജാബ പ്രദേശത്തും സമാനമായ ആക്രമണം നടന്നു. ഇവിടെ താമസിക്കുന്ന ബെദൂയിൻ സമൂഹത്തിന്റെ സ്വത്തുക്കൾക്ക് കുടിയേറ്റക്കാർ അഗ്‌നിബാധ സൃഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്.

വെള്ളി, ശനി ദിവസങ്ങളിലായിരുന്നു ഇരുസ്ഥലങ്ങളിലും ആക്രമണങ്ങൾ നടന്നത്. തുടർച്ചയായ അതിക്രമങ്ങളെ തുടർന്ന് പ്രാദേശികർ ആശങ്കയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Recent News

Advertisement
WhiteswanTV Footer